കണക്ഷന്‍ അജുവിന്‍റെ പേരിലാണ് എടുത്തിട്ടുള്ളത്. മിക്കവാറും വീട്ടിലുള്ള ദിവസങ്ങളില്‍ ബാങ്കിലെ സുന്ദരിമാര്‍ അവനെ അന്വേഷിച്ചു വിളിക്കും. ഇനി വിളിച്ചു ശല്യപ്പെടുത്തരുതെന്നു പറഞ്ഞിട്ടും നോ രക്ഷ.
ഒരു ദിവസം വീണ്ടും ഫോണ്‍ ബെല്ലടിച്ചു.
"ഹലോ... "
"ഹലോ സര്‍ ഞാന്‍ നയന, I.C.I.C. I ബാങ്കില്‍ നിന്നും വിളിക്കുന്നു ഞങ്ങള്‍ ഫ്രീ ഗോള്‍ഡ് കാര്‍ഡ് തരാന്‍ ഉദ്ദേശിക്കുന്ന ഭാഗ്യവാന്‍മരുടെ ലിസ്റ്റില്‍ താങ്കളുടെ പേരുമുണ്ട്, എപ്പോഴാണ് സര്‍ ഞങ്ങളുടെ ആളിനെ ഡോക്യുമെന്റ്‍സ് കളക്റ്റ് ചെയ്യാന്‍ വിടേണ്ടത്?"
അപ്പുറത്തു നിന്നും സൂപ്പര്‍ഫാസ്റ്റ് പോലെ ഒരു കിളിമൊഴി.
"എന്‍റെ പേരുണ്ടെന്നു പറയാന്‍ ഇയാള്‍ക്ക് എന്‍റെ പേരറിയാമോ?"
"സര്‍ നിങ്ങള്‍ അജുവല്ലേ?"
"അല്ല. "
"എങ്കില്‍ അജുവിനെ ഒന്നു കിട്ടുമോ?"
"ബുദ്ധിമുട്ടാണ്. "
"അതെന്താ സര്‍?"
"അവന്‍ പുറത്തുപോകുമ്പോള്‍ ലാന്‍ഡ്ഫോണ്‍ കൂടെ കൊണ്ടുപോകാറില്ല. "
"സര്‍ അജു എപ്പോള്‍ തിരിച്ചു വരും?"
"ഏനിക്കറിയില്ല. "
"സര്‍ താങ്കള്‍ എവിടെയാണ് ജോലി ചെയ്യുന്നത്?"
"ഞാന്‍ ജോലി ചെയ്യുന്നുണ്ടെന്നു ഇയാളോട് പറഞ്ഞോ?"
"ഇല്ല. "
"പിന്നെ?"
"സര്‍ അജുവിന്‍റെ ആരാണ്?"
"ഞാന്‍ അവന്‍റെ പാര്‍ട്ണര്‍ ആണ്. "
"പാര്‍ട്ണറോ?"
"അതെ പാര്‍ട്ണര്‍. ഞങ്ങള്‍ 'ഗേ' ആണ്. രാവിലെ ഉണര്‍ന്നപ്പോള്‍ അവനെ ബെഡില്‍ കണ്ടില്ല, എവിടെ പോയെന്ന് എനിക്കറിയില്ല. "
ക്ടിന്‍ അപ്പുറത്തു പെട്ടെന്നു ഫോണ്‍ വയ്ക്കുന്ന ശബ്ദം.
സമാധാനം... പിന്നെ ഇന്നു വരെ I.C.I.C.I ബാങ്കില്‍ നിന്നും ആരും വിളിച്ചിട്ടില്ല.